സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രവാസിക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു

ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടു കടത്തും

അജ്മാന്‍: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് പ്രവാസിക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു. പത്ത് വര്‍ഷം ജയില്‍വാസമാണ് ശിക്ഷ. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടു കടത്തും. ലേബര്‍ അക്കൊമൊഡേഷനില്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെയാണ് തര്‍ക്കത്തിനിടെ കുത്തിപരിക്കേല്‍പ്പിച്ചത്.

കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സുഹൃത്തിനെ കുത്താന്‍ ശ്രമിച്ച ഇയാളെ സൂപ്പര്‍ വൈസറും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് പിടിച്ചുമാറ്റി. രാത്രി മദ്യപിച്ചെത്തിയ ഇരുവരും വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കി. തര്‍ക്കത്തിനിടയില്‍ പ്രതി കത്തിയെടുത്ത് നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചുറ്റുമുള്ളവര്‍ ഇടപെട്ടതുകൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടത്.

Exit mobile version