ഇനി മുതല്‍ എമിറേറ്റ്‌സ് ഐഡിയും വിസയും പുതുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം

ഇതിനായി ആദ്യം ജിഡിആര്‍എഫ്എയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്

ഷാര്‍ജ: ഇനി മുതല്‍ എമിറേറ്റ്‌സ് ഐഡിയും വിസയും പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. അപേക്ഷ നല്‍കാനായി ഓഫീസുകളോ ടൈപ്പിങ് സെന്ററുകളോ കയറിയിറങ്ങി പണവും സമയവും ചെലവഴിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

അപേക്ഷാ ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച് നല്‍കി എമിറേറ്റ്‌സ് ഐഡിയും വിസയും പുതുക്കാനാന്‍ സാധിക്കും. ഇതിനായി ആദ്യം ജിഡിആര്‍എഫ്എയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്.

രാജ്യത്തിനകത്ത് നിന്നോ പുറത്തുനിന്നോ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനും ഈ ആപ്പിലൂടെ സാധിക്കുമെന്ന് ജിഡിആര്‍എഫ്എ ഷാര്‍ജ ഡയറക്ടര്‍ ജനറല്‍ കേണല്‍ ആരിഫ് അല്‍ ശംസി അറിയിച്ചു. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ നേരത്തെ രണ്ടാഴ്ച്ച വരെ നേരമെടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ പരമാവധി മൂന്ന് ദിവസം മാത്രമാണ് വേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version