സൗദിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

സൗദിയിലെ അല്‍ഹസ്സയില്‍ ഹറദ് എന്ന സ്ഥലത്ത് പെട്രോള്‍ പമ്പിനടുത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്

ദമ്മം: വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. എക്‌സല്‍ എഞ്ചിനീയറിങ് കമ്പനിയിലെ ജോലിക്കാരായ മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

സൗദിയിലെ അല്‍ഹസ്സയില്‍ ഹറദ് എന്ന സ്ഥലത്ത് പെട്രോള്‍ പമ്പിനടുത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. മൂന്നുപേരുടെയും മൃതദേഹം അല്‍ അഹ്‌സ ഹഫൂഫ് കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version