ഓടിക്കൊണ്ടിരുന്ന വാഹനം നിയന്ത്രണം വിട്ട് കീഴ്‌മേല്‍ മറിഞ്ഞു: യുഎഇയില്‍ 30 കാരിക്ക് ദാരുണാന്ത്യം

ഫുജൈറ: ഓടിക്കൊണ്ടിരുന്ന വാഹനം നിയന്ത്രണം വിട്ട് കീഴ്‌മേല്‍ മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. കഴിഞ്ഞ രാത്രിയില്‍ ഫുജൈറയിലാണ് അപകടമുണ്ടായത്. ഷെയ്ഖ് ഖലീഫ റോഡിലൂടെ വാഹനം ഓടിക്കുകയായിരുന്ന 30 കാരിയായ എമിറാത്തി യുവതിയാണ് കൊല്ലപ്പെട്ടത്.

ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രം വിട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പോലീസും ആംബുലന്‍സുമെത്തി ഫുജൈറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

Exit mobile version