യുഎഇയില്‍ ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു

പുതിയ നിരക്ക് അനുസരിച്ച് സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് രണ്ട് ദിര്‍ഹത്തില്‍ നിന്ന് ഒരു ദിര്‍ഹം 95 ഫില്‍സായി കുറയും

അബുദാബി: യുഎഇയില്‍ ഫെബ്രുവരിയിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് രണ്ട് ദിര്‍ഹത്തില്‍ നിന്ന് ഒരു ദിര്‍ഹം 95 ഫില്‍സായി കുറയും.

സൂപ്പര്‍ 95 ന്റെ വില ലിറ്ററിന് ഒരു ദിര്‍ഹം 89 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 84 ഫില്‍സായി കുറയും. ലിറ്റിന് രണ്ട് ദിര്‍ഹം 30 ഫില്‍സ് വിലയുണ്ടായിരുന്ന ഡീസലിന്റെ നിരക്ക് ഫെബ്രവരിയില്‍ രണ്ട് ദിര്‍ഹം 28 ഫില്‍സായിരിക്കും. യുഎഇയില്‍ 2015 ആഗസ്റ്റ് മുതലാണ് ഇന്ധന സബ്‌സിഡി എടുത്തു കളഞ്ഞത്.

 

Exit mobile version