വാട്‌സാപ്പിലൂടെ ജീവനക്കാരന് നേരെ ജാതീയ അധിക്ഷേപവും, വധഭീഷണിയും; പ്രവാസിയെ നാടുകടത്താനൊരുങ്ങി യുഎഇ

ഇയാള്‍ക്ക് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയും അജ്മന്‍ കോടതി വിധിച്ചു

ദുബായ്: വാട്‌സാപ്പിലൂടെ കമ്പനി ജീവനക്കാരനു നേരെ ജാതീയ അധിക്ഷേപവും വധഭീഷണിയുമുയര്‍ത്തിയ പ്രവാസിയായ യുവാവിനെ നാടുകടത്തും. കൂടാതെ ഇയാള്‍ക്ക് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയും അജ്മന്‍ കോടതി വിധിച്ചു.

കമ്പനി ജീവനക്കാരന്‍ പ്രതിയായ യുവാവിന്റെ ഫയലുകള്‍ ഒപ്പിട്ട് നല്‍കാത്തതുകൊണ്ടാണ് വാട്‌സാപ്പ് വോയിസിലൂടെ ഭീഷണി മുഴക്കിയത്. ഇയാള്‍ കമ്പനി ജീവനക്കാരനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Exit mobile version