ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം കുവൈറ്റ് നവീകരിക്കുന്നു

കുവൈറ്റ് സിറ്റി: കുവൈത്ത് തൊഴില്‍ സാമൂഹ്യ മന്ത്രി ഹിന്ദ് അല്‍ സുബീഹ് ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം നവീകരിക്കും എന്ന് പറഞ്ഞു. ഇതിനായി ഏറ്റവും സുഗമമായ ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കും.

ഇതിന്റെ ലക്ഷ്യം രാജ്യത്ത് വിസ കച്ചവടം തടയുക എന്നതും വിദ്യാഭ്യാസ യോഗ്യതയും പരിചയ സമ്പന്നരുമായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക എന്നതുമാണ്. യോഗ്യത അനുസരിച്ചു ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കുന്നതിനും ഇലക്‌ട്രോണിക് സംവിധാനം സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ ഭാഗമായി ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നതിന് ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നും ഹിന്ദ് അല്‍ സൗബീഹ് അറിയിച്ചു. ഇന്ത്യക്ക് പുറമെ ഈജിപ്ത് ഒപ്പം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നേപ്പാള്‍, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, കമ്പോഡിയ, ലാവോസ് എന്നീ രാജ്യങ്ങളും ഹിന്ദ് അല്‍ സുബീഹ് സന്ദര്‍ശിക്കും.

Exit mobile version