ദുബായില്‍ വനിതാ പോലീസിനെ ചുംബിച്ചെന്ന് പരാതി; വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ പിടിയില്‍

പരാതി ലഭിച്ചതനുസരിച്ച് ദുബായ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചതിനെ തുടര്‍ന്ന് കേസ് ജനുവരി 29 ലേക്ക് മാറ്റിവെച്ചു

ദുബായ്: ദുബായില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന ജീവനക്കാരന്‍ പോലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി. തന്റെ കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പില്‍ എത്തിയ പോവീസ് ഉദ്യോഗസ്ഥയെ ആണ് യുവാവ് കടന്നുപിടിച്ച് ചുംബിച്ചത്. കേസില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി.

35കാരനായ ഇറാന്‍ പൗരനെയാണ് സംഭവത്തില് പോലീസ് അറസ്റ്റ് ചെയ്തത്. കടയിലെ സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മുഴുവനും പതിഞ്ഞിട്ടില്ല. പ്രതി, കാറിന്റെ അടുത്ത് നില്‍ക്കുന്നതും വിന്‍ഡോയിലൂടെ അകത്തേക്ക് തലയിടുന്നതും മാത്രമാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. പരാതി ലഭിച്ചതനുസരിച്ച് ദുബായ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചതിനെ തുടര്‍ന്ന് കേസ് ജനുവരി 29 ലേക്ക് മാറ്റിവെച്ചു.

Exit mobile version