10 ഇയര്‍ ചാലഞ്ച്; പത്തിന് പകരം ഇരുപത് വര്‍ഷത്തെ മാറ്റത്തിന്റെ ചിത്രങ്ങള്‍ പങ്ക് വെച്ച് യുഎഇ ഭരണാധികാരിയും മകളും

പഴയ ചിത്രങ്ങളും ഒരു പതിറ്റാണ്ടിലെ മാറ്റങ്ങളും പോസ്റ്റ ചെയുക എന്നതാണ് 10 ഇയര്‍ ചാലഞ്ച് കൊണ്ട് ഉദ്ധേശിക്കുന്നത്. ഇതിനോടകം തന്നെ പല സെലിബ്രിറ്റികളും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു

ദുബായ്: ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈയറലായി കൊണ്ടിരിക്കുകയാണ് 10 ഇയര്‍ ചാലഞ്ച്. പഴയ ചിത്രങ്ങളും ഒരു പതിറ്റാണ്ടിലെ മാറ്റങ്ങളും പോസ്റ്റ ചെയുക എന്നതാണ് 10 ഇയര്‍ ചാലഞ്ച് കൊണ്ട് ഉദ്ധേശിക്കുന്നത്. ഇതിനോടകം തന്നെ പല സെലിബ്രിറ്റികളും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ പത്തിന് പകരം ഇരുപത് വര്‍ഷത്തെ മാറ്റം വ്യക്തമാക്കുന്ന മൂന്ന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മൈസാ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് മൈസ തന്റെ മൂന്ന് ചിത്രങ്ങള്‍ ഒരുമിച്ച് പോസ്റ്റ് ചെയ്തത്.

Exit mobile version