എംബസിയില്‍ നിന്നെന്ന പേരില്‍ വ്യാജ ഫോണ്‍കോള്‍; യുഎയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എംബസി

ഇത്തരത്തില്‍ വരുന്ന ഫോണ്‍ കോളുകളെ അവഗണിക്കണമെന്നും അത്തരത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ എത്രയും പെട്ടെന്നു തന്നെ ഇന്ത്യന്‍ എംബസിയെ അറിയിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ എംബസി വ്യക്തമാക്കുന്നുണ്ട്

അബുദാബി: എംബസിയില്‍ നിന്നെന്ന പേരില്‍ വ്യാജ ഫോണ്‍കോളുകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്ന വാര്‍ത്താക്കുറിപ്പിലാണ് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യുഎഇയില്‍ ഉള്ള ഇന്ത്യക്കാരുടെ ഫോണുകളിലേക്ക് വിളിക്കുന്ന ഇവര്‍ ഇന്ത്യന്‍ എംബസിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടും. 02-4492700 എന്ന നമ്പറില്‍ നിന്നാണ് വ്യാപകമായി വിളിക്കുന്നത്. എന്നാല്‍, ഇത് വ്യാജമാണെന്നും ഇന്ത്യന്‍ എംബസി ഇത്തരത്തില്‍ ആരുടെയും ഫോണുകളിലേക്ക് വിളിക്കുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ വരുന്ന ഫോണ്‍ കോളുകളെ അവഗണിക്കണമെന്നും അത്തരത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ എത്രയും പെട്ടെന്നു തന്നെ ഇന്ത്യന്‍ എംബസിയെ അറിയിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ എംബസി വ്യക്തമാക്കുന്നുണ്ട്.

Exit mobile version