പ്രവാസികള്‍ക്ക് ആശ്വാസം! ആവശ്യത്തിന് സ്വദേശി ജീവനക്കാരില്ലാത്തതിനാല്‍ വിദേശികള്‍ക്ക് വിസ അനുവദിക്കാന്‍ ഒരുങ്ങി സൗദി

എന്‍ജിനിയറിങ്, മെഡിസിന്‍, ഐടി, നഴ്‌സിങ്, അക്കൗണ്ടിംഗ് വിഭാഗങ്ങളിലേക്കാണ് നിയമനം. ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികള്‍ക്കു സഹായകരമാകും പുതിയ നീക്കം.

റിയാദ്; മതിയായ ജീവനക്കാരില്ലാത്തതിനാല്‍ എട്ടു ഉയര്‍ന്ന തസ്തികകളിലേക്ക് വിദേശികള്‍ക്കു വിസ അനുവദിക്കുമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം വ്യക്തമാക്കി. എന്‍ജിനിയറിങ്, മെഡിസിന്‍, ഐടി, നഴ്‌സിങ്, അക്കൗണ്ടിംഗ് വിഭാഗങ്ങളിലേക്കാണ് നിയമനം. ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികള്‍ക്കു സഹായകരമാകും പുതിയ നീക്കം.

സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിനിടെയാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം. ഉയര്‍ന്ന തസ്തികകളില്‍ സ്വദേശികള്‍ക്കു തൊഴില്‍ നല്കുന്നതിനുള്ള പദ്ധതികള്‍ തൊഴില്‍ സാമൂഹിക മന്ത്രാലയം നേരത്തെ ആരംഭിച്ചിരുന്നു. യോഗ്യരായ സൗദി പൗരന്മാരെ ലഭിക്കാത്തതിനാല്‍ സൗദിവല്‍ക്കരണം സാധ്യമല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ മാറ്റം.

Exit mobile version