ദുബായിയില്‍ മയക്കുമരുന്ന് കേസിലെ പ്രതിയെ മര്‍ദിച്ചു; പോലീസ് ഉദ്യോകസ്ഥനെതിരെ വിചാരണ

24 കാരനായ ഉദ്യോഗസ്ഥനെതിരെയാണ് പരാതി. കഴിഞ്ഞ ഏപ്രില്‍ 12ന് നടന്ന സംഭവത്തെക്കുറിച്ച് 25കാരനായ ഇറാഖി വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്

ദുബായ്: ദുബായില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ യുവാവിനെ മര്‍ദിച്ച പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വിചാരണ തുടങ്ങി. ദുബായ് പ്രാഥമിക കോടതിയില്‍ ആണ് വിചാരണ തുടങ്ങിയത്. യുവാവില്‍ നിന്ന് കുറ്റസമ്മത മൊഴിയെടുക്കാനും തൊണ്ടിമുതല്‍ പിടിച്ചെടുക്കുന്നതിനുമായി ആണ് മര്‍ദിച്ചെന്നാണ് പരാതി.

24 കാരനായ ഉദ്യോഗസ്ഥനെതിരെയാണ് പരാതി. കഴിഞ്ഞ ഏപ്രില്‍ 12ന് നടന്ന സംഭവത്തെക്കുറിച്ച് 25കാരനായ ഇറാഖി വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്. ഇയാളില്‍ നിന്ന് പോലീസ് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. മയക്കുമരുന്നിന്റെ ബാക്കി ശേഖരം എവിടെയാണെന്ന് ചോദിച്ച് തന്നെ മര്‍ദിച്ചുവെന്നാണ് ഇയാള്‍ പരാതിപ്പെട്ടിരിക്കുന്നത്.

മര്‍ദനത്തില്‍ തനിക്ക് പരിക്കേറ്റുവെന്നും ആരോപിച്ചിട്ടുണ്ട്. യുവാവിന്റെ വീട്ടില്‍ നിന്നാണ് പോലീസ് മയക്കുമരുന്ന് പിടിച്ചെടുത്തത്. എന്നാല്‍ കോടതി കേസ് ഫെബ്രുവരി ആറിലേക്ക് മാറ്റിവെച്ചു.

Exit mobile version