അല്‍ അന്‍സാരി എക്സ്ചേഞ്ച് വിന്റര്‍ പ്രമോഷന്‍; പ്രവാസിക്ക് ഒന്നാം സമ്മാനമായി കിട്ടിയത് 77 ലക്ഷത്തിന്റെ വീട്!

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച വിന്റര്‍ പ്രമോഷനില്‍ മലയാളി പ്രവാസിക്ക് ഒന്നാം സമ്മാനം ലഭിച്ചു. നാട്ടിലേക്ക് അയച്ച 265 ദിര്‍ഹത്തിലൂടെയാണ് ഇന്ത്യക്കാരനായ ഡോണ്‍സണ്‍ മിഖായേലിനെ ഭാഗ്യം തുണച്ചത്

ഷാര്‍ജ: യുഎഇയിലെ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച വിന്റര്‍ പ്രമോഷനില്‍ മലയാളി പ്രവാസിക്ക് ഒന്നാം സമ്മാനം ലഭിച്ചു. നാട്ടിലേക്ക് അയച്ച 265 ദിര്‍ഹത്തിലൂടെയാണ് ഇന്ത്യക്കാരനായ ഡോണ്‍സണ്‍ മിഖായേലിനെ ഭാഗ്യം തുണച്ചത്.

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ഷാര്‍ജ ക്ലോക് ടവര്‍ ബ്രാഞ്ചില്‍ നിന്നാണ് 265 ദിര്‍ഹം നാട്ടിലേക്ക് അയച്ചത്. അതോടെ ഒന്നാം സമ്മാനത്തിന് അര്‍ഹത നേടിയ പ്രവാസിക്ക് നാട്ടില്‍ നാല് ലക്ഷം(77ലക്ഷം) ദിര്‍ഹത്തിന്റെ വീടായിരിക്കും ലഭിക്കുക.

Exit mobile version