അജ്മാനിലെ നുഐമിയയില്‍ കെട്ടിടത്തിന് തീപിടിച്ചു; കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി അമ്മ മൂന്ന് വയസുകാരനെ താഴെയിട്ടു! സഹായത്തിനായി എത്തിയത് വഴിപോക്കന്‍

വഴിപോക്കനായ യുവാവിന്റെ സഹായത്തോടെ മൂന്ന് വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുക നിറഞ്ഞ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ഏഴംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പിന്നീട് രക്ഷിച്ചു

അജ്മാന്‍: അജ്മാനിലെ നുഐമിയയില്‍ നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ തീപിടിച്ചു. വാഷിങ് മെഷീനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചനകള്‍. തീപിടിച്ചുകൊണ്ടിരുന്ന് കെട്ടിടത്തില്‍ നിന്നും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കന്‍ ആയി രണ്ടാം നിലയില്‍ നിന്നും ജനല്‍ വഴി കുഞ്ഞിനെ അമ്മ താഴെയിട്ടു.

വഴിപോക്കനായ യുവാവിന്റെ സഹായത്തോടെ മൂന്ന് വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുക നിറഞ്ഞ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ഏഴംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പിന്നീട് രക്ഷിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടായതിനാല്‍ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീപടരാതെ നിയന്ത്രിക്കാനായി.

Exit mobile version