ദുബായിയില്‍ സാങ്കേതിക തകരാര്‍ മൂലം മെട്രോഗതാഗതം തടസപ്പെട്ടു; വലഞ്ഞ് യാത്രക്കാര്‍!

ദുബായില്‍ മെട്രോഗതാഗതം തടസപ്പെട്ടു. സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് മെട്രോയുടെ പ്രവര്‍ത്തനം ഏറെ നേരം തടസപ്പെട്ടത്

ദുബായ്: ദുബായില്‍ മെട്രോഗതാഗതം തടസപ്പെട്ടു. സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് മെട്രോയുടെ പ്രവര്‍ത്തനം ഏറെ നേരം തടസപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ തിരക്കേറിയ സമയത്താണ് സാങ്കേതിക തകരാറുണ്ടായത്. തുടര്‍ന്ന് റാഷിദിയ്യക്കും യുഎഇ എക്‌സ്‌ചേഞ്ചിനും ഇടയ്ക്ക് ട്രെയിനുകള്‍ നിര്‍ത്തിയിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലും വിവരങ്ങള്‍ പങ്കുവെച്ചതായി അറിച്ചു.

Exit mobile version