ദുബായിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: മരണം രണ്ടായി, മരിച്ചത് വിസിറ്റ് വിസയിലെത്തിയ തലശ്ശേരി സ്വദേശി

ദുബായ്: കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24) ആണ് മരിച്ചത്. വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ച് ദുബായില്‍ എത്തിയതായിരുന്നു നിധിന്‍.

അപകടത്തില്‍ പരുക്കേറ്റ മലപ്പുറം തിരൂര്‍ സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് (42) ഇന്നലെ മരിച്ചത്. ബുധനാഴ്ച രാത്രിയാണ് കരാമയിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഗ്യാസ് ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികള്‍ ഉള്‍പ്പെട്ട ബ്ലോക്കിലാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഒമ്പതുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ് ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസും ഫോറസിക് വിഭാഗവും അന്വേഷണം തുടരുകയാണ്.

 

Exit mobile version