സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി; ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ യുഎസിലെ മേരിലാന്‍ഡില്‍ ഉയരുന്നു; ഒരുക്കുന്നത് സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ശില്‍പി

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പുറത്ത് ഒമ്പത് അടി ഉയരത്തില്‍ ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമ ഉയര്‍ന്നു. അമേരിക്കയിലെ മേരിലാന്‍ഡില്‍ ആണ് പ്രതിമ ഒരുങ്ങിയിരിക്കുന്നത്. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് 19 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാച്ച്യു ഓഫ് ഇക്വാലിറ്റി എന്നാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

സമത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സന്ദേശങ്ങള്‍ ലോകമാകെ പ്രചരിപ്പിക്കുന്നതിനാണ് ഈ കൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഭരണഘടനാശില്‍പിയായ ബിആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച ദിവസമായ ഒക്ടോബര്‍ 14നാണ് പ്രതിമ അനാച്ഛാദനം ചെയ്യുക. ഇന്ത്യയിലെ സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മ്മിച്ച ശില്‍പി റാം സുതാര്‍ ആണ് ഈ പ്രതിമയും നിര്‍മിച്ചിരിക്കുന്നത്.

വാഷിങ്ടണിന്റെ 35 കിലോമീറ്റര്‍ അകലെയുള്ള യുഎസിലെ മേരിലാന്‍ഡ് അകോകീക്കിലെ 13 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച പ്രതിമയ്ക്ക് ഒമ്പതടിയാണ് ഉയരം. ഇന്ത്യയ്ക്ക് പുറത്തെ ഏറ്റവും വലിയ അംബേദ്കര്‍ പ്രതിമയാണിത്. ഒക്ടോബര്‍ 14ന് നടക്കുന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അംബേദ്കര്‍ അനുയായികളും ചിന്തകരും പങ്കെടുക്കുമെന്നാണ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version