കൈയ്യിലുണ്ടായിരുന്നത് 126 കിലോ ലഹരിമരുന്ന്, രണ്ട് ഇന്ത്യക്കാര്‍ സൗദിയില്‍ പിടിയില്‍

അബഹ: ഇന്ത്യക്കാര്‍ ലഹരി മരുന്ന് ശേഖരവുമായി സൗദി അറേബ്യയില്‍ അറസ്റ്റില്‍. രണ്ട് ഇന്ത്യക്കാരാണ് സൗദിയിലെ അസീറില്‍ നിന്ന് ട്രാഫിക് പൊലീസിന്റെ പിടിയിലായത്.


സംഘത്തിന്റെ പക്കല്‍ 126 കിലോ ലഹരിമരുന്ന് കണ്ടെത്തി. ഇരുവരും ലഹരി മരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ നടപടികള്‍ക്ക് പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

also read: ഭാര്യയുടെ 30 പവന്‍ സ്വര്‍ണവുമായി മുങ്ങി യുവാവ് മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

ലഹരിമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണം.

995 എന്ന നമ്പറിലും ഇ-മെയില്‍ വഴിയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോളില്‍ ബന്ധപ്പെട്ടും ലഹരിമരുന്ന് പ്രതികളെ കുറിച്ച് അറിയിക്കാവുന്നതാണ്.

Exit mobile version