അബുദാബി: യുഎഇ യിലേയ്ക്ക് മത്സ്യബന്ധന ബോട്ടില്‍ കടത്താന്‍ ശ്രമിച്ച 231 കിലോ ഹെറോയിന്‍ പിടികൂടി. ഏഷ്യക്കാരായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. മത്സ്യബന്ധന ബോട്ടില്‍ രഹസ്യ അറ നിര്‍മ്മിച്ച് ഏഷ്യന്‍ രാജ്യത്തുനിന്ന് യുഎഇയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ അണ് പിടികൂടിയത്. പ്രതികളെ മറ്റു നടപടികള്‍ക്കായി ലഹരിമരുന്ന് നിര്‍മ്മാര്‍ജന വിഭാഗത്തിന് കൈമാറി. കര, നാവിക, വ്യോമ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയാണ് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞതെന്ന് അബുദാബി പൊലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ മക്തൂം അലി അല്‍ ഷരീഫി പറഞ്ഞു.
യുഎഇയില്‍ മത്സ്യബന്ധന ബോട്ടില്‍ 231 കിലോ ഹെറോയിന്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍
മത്സ്യബന്ധന ബോട്ടില്‍ രഹസ്യ അറ നിര്‍മ്മിച്ച് ഏഷ്യന്‍ രാജ്യത്തുനിന്ന് യുഎഇയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ അണ് പിടികൂടിയത്
