അറ്റ്‌ലസ് രാമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനെ അറ്റ്‌ലസ് രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. നവകേരള നിര്‍മ്മിതിക്കായി പ്രവാസികളുടെ പിന്തുണ തേടി യുഎഇയില്‍ എത്തിയതാണ് പിണറായി വിജയന്‍.

ഇതിനിടയിലാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ആഹ്‌ളാദകരമായിരുന്നുവെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയും രാമചന്ദ്രനോടൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്,ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ മുഖ്യമന്ത്രിയോടാപ്പമുണ്ടായിരുന്നു.

Exit mobile version