വില്ലനായി ഇന്‍സ്റ്റഗ്രാം വിഡിയോ; അബുദാബിയില്‍ യുവാവ് പിടിയില്‍

സ്‌കൂളുകളിലെ അധ്യാപകര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായ പ്രതിയുടെ വീഡിയോയില്‍ ഉണ്ടായിരുന്നത്

അബുദാബി: അബുദാബിയില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ യുവാവിനെതിരെ നടപടി. നിയമലംഘനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യതതിനാണ് അറസ്റ്റ്. അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമാണ് വിധിച്ചത്. സ്‌കൂളുകളിലെ അധ്യാപകര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായ പ്രതിയുടെ വീഡിയോയില്‍ ഉണ്ടായിരുന്നത്.

വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ കൈകാര്യം ചെയ്യണമെന്ന ആഹ്വാനവും വീഡിയോയില്‍ ഉള്ളതായി കോടതി കണ്ടെത്തി. താന്‍ അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ഒരു തരത്തിലുള്ള വിദ്വേഷ പ്രചാരണമോ പരിഹാസമോ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പറഞ്ഞു. തമാശയ്ക്ക് വേണ്ടി വീഡിയോ ചെയ്തതാണെന്നും താനും തന്റെ സുഹൃത്തുക്കളും മാത്രമേ ഇത് കണ്ടിട്ടുള്ളൂവെന്നും വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടു.

Exit mobile version