തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ച് വെച്ചാല്‍ തൊഴിലുടമകള്‍ക്ക് എട്ടിന്റെ പണി കിട്ടും..! ഖത്തര്‍ തൊഴില്‍ നിയമപ്രകാരം 25,000 റിയാല്‍ പിഴ

ഖത്തര്‍: ഇനിമുതല്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് വാങ്ങിവെച്ചാല്‍ തൊഴിലുടമയ്ക്ക് എട്ടിന്റെ പണികിട്ടും. ഖത്തര്‍ തൊഴില്‍ നിയമപ്രകാരം 25,000 റിയാല്‍ പിഴ ചുമത്തും. പ്രവാസികള്‍ ഇതു സംബന്ധിച്ച പ്രശ്‌നങ്ങളുടെ പരാതി ഭരണവികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന് നല്‍കണം. പോലീസിനെ സമീപിക്കേണ്ടതില്ല എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.

Exit mobile version