യുഎഇ നറുക്കെടുപ്പ്: ഡ്രൈവറായ ഇന്ത്യന്‍ യുവാവിന് 33 കോടിയുടെ ഭാഗ്യം

ദുബായ്: യുഎഇ എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പില്‍ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് 15 മില്യണ്‍ സമ്മാനം. 33 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഇന്ത്യാക്കാരനായ അജയ് ഒഗുളയെ തേടിയെത്തിയത്.
31കാരനായ അജയ് വെറുതെ ഒരു ഭാഗ്യ പരീക്ഷണത്തിനായി എടുത്ത ടിക്കറ്റാണു ഭാഗ്യം കൊണ്ടു ചെന്നത്. നാലു വര്‍ഷം മുന്‍പ് ദുബായിലെത്തിയ അജയ് ഒരു ജ്വല്ലറിയില്‍ ഡ്രൈവറായി ജോലി നോക്കുകയാണ്.

സ്വന്തമായി ഒരു വീടു വയ്ക്കുക, ഒരു നിര്‍മ്മാണ കമ്പനി തുടങ്ങുക തുടങ്ങിയവയാണ് അജയ്യുടെ സ്വപ്‌നങ്ങള്‍. പ്രായമായ അമ്മയുടെയും സഹോദരങ്ങളുടെയും അത്താണിയാണ് അജയ്.

കുടുംബത്തെ കഴിയുന്നതും സഹായിക്കണം. തനിക്കും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഇപ്പോഴും താന്‍ കോടിപതി ആയത് വിശ്വസിക്കാനായിട്ടില്ല. പാവപ്പെട്ടവരെ സഹായിക്കാനും താന്‍ തുക ചെലവാക്കുമെന്നും അജയ് പറയുന്നു.

Exit mobile version