യുഎഇയില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍

കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ കമ്പനിയില്‍ അക്കൌണ്ടന്റ് ആയി ജോലി ചെയ്തു വരുകയായിരുന്നു

റാസല്‍ഖൈമ: യുഎഇയില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പുത്തന്‍ചന്ത രജതം നിവാസില്‍ രവീന്ദ്രന്‍-അജിത നിവാസികളുടെ മകന്‍ റിനോജ് രവീന്ദ്രന്‍ (35) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന റിനോജിനെ അല്‍ ഗെയിലിലെ താമസ സ്ഥലത്താണ് സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ കമ്പനിയില്‍ അക്കൌണ്ടന്റ് ആയി ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ ബിജി ബാനര്‍ജി ഷാര്‍ജയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.ഏഴു വയസ്സുള്ള റിഷാന്ത് ഏക മകനാണ്. മൃതദേഹം സെയിഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Exit mobile version