രണ്ട് വയസുകാരന്‍ ടിക്കറ്റ് എടുത്തു; വാപ്പച്ചിയെ തേടിയെത്തിയത് അറുപത് ലക്ഷത്തിന്റെ ഭാഗ്യം

ദുബായ്: രണ്ട് വയസുകാരന്‍ ടിക്കറ്റ് സെലക്ട് ചെയ്തു, വാപ്പച്ചിയെ തേടിയെത്തിയത് അറുപത് ലക്ഷത്തിന്റെ ഭാഗ്യം. ഖത്തറില്‍ താമസിക്കുന്ന താരിഖിനോട് കുഞ്ഞ് മകന്‍ ഭാഗ്യം സമ്മാനിച്ചിരിക്കുന്നത്.

അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ വിജയിയാണ് താരിഖ് ഷൈഖ്. 108475 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം അടിച്ചത്. മൂന്ന് ലക്ഷം ദിര്‍ഹം (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ആണ് ഇദ്ദേഹത്തിന് സമ്മാനം ആയി ലഭിച്ചിരിക്കുന്നത്. മേയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് മില്യണറാകാനുള്ള അവസരം കൂടി ഇതിലൂടെ ലഭിക്കും.

താരിഖ് ഒരു വര്‍ഷമായി ടിക്കറ്റ് എടുക്കുന്നുണ്ട്. എല്ലാ മാസവും ടിക്കറ്റ് എടുക്കും. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുക്കുന്നത്. ഇത്തവണ രണ്ട് വയസുകാരനായ മകന്‍ ആണ് ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തത്. എല്ലാ മാസവും അവസാനമാണ് ടിക്കറ്റ് എടുക്കുന്നത്. സഹോദരിയുടെ വിവാഹത്തിന് വേണ്ടി ഈ പണം ഉപയോഗിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് താരിഖ് പറയുന്നു.

തനിക്ക് സമ്മാനം ലഭിച്ച വിവരം ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര വിളിച്ചപ്പോള്‍ താരിഖ് ഷൈഖിന് ആഹ്ലാദം അടക്കാന്‍ സാധിച്ചിരുന്നില്ല.

Exit mobile version