ബാക്ടീരിയ: കിന്‍ഡര്‍ ചോക്ലേറ്റുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം; വിപണിയിലുള്ളത് നശിപ്പിക്കണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രാലയം

ദുബായ്: കിന്‍ഡര്‍ ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി യുഎഇ.
കിന്‍ഡര്‍ ചോക്ലേറ്റ് വഴി യൂറോപ്പില്‍ ബാക്ടീരിയ പടരുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ചോക്ലേറ്റുകള്‍ നശിപ്പിക്കാന്‍ നശിപ്പിക്കാന്‍ നിര്‍ദേശിച്ചു.

കിന്‍ഡര്‍ സര്‍പ്രൈസിന്റെ രണ്ട് ബാച്ച് ചോക്ലേറ്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. ബെല്‍ജിയത്തില്‍ നിന്ന് എത്തിയ കിന്‍ഡര്‍ സര്‍പ്രൈസ് യൂവോ മാക്‌സി ചോക്ലേറ്റിന്റെ രണ്ട് ബാച്ചുകളാണ് യുഎഇ വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

വിപണിയില്‍ നിന്ന് പിന്‍വലിക്കുന്ന ഈ ചോക്ലേറ്റുകള്‍ നശിപ്പിക്കുകയോ, അല്ലെങ്കില്‍ വന്ന രാജ്യത്തേക്ക് തിരിച്ചയക്കുകയോ വേണമെന്ന് മന്ത്രാലയം മുഴുവന്‍ എമിറേറ്റുകളിലെയും നഗരസഭകള്‍ക്കും മറ്റ് അനുബന്ധ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

ബെല്‍ജിയത്തിലെ എട്ട് ഫാക്ടറികളില്‍ നിര്‍മിക്കുന്ന കിന്‍ഡര്‍ സര്‍പ്രൈസ് യുവോ മാക്‌സി ചോക്ലേറ്റിന്റെ രണ്ട് ബാച്ചുകളിലാണ് പ്രശ്‌നം കണ്ടെത്തിയത് എങ്കിലും കിന്‍ഡര്‍ നിര്‍മാതാക്കളായ ഫെറേറോയുടെ മറ്റ് ഉല്‍പന്നങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു.

റമദാന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി നേരത്തേ വിപണിയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണമേന്മാ പരിശോധന കര്‍ശനമായി നടപ്പാക്കുന്നുണ്ട്.

Exit mobile version