സംശയം കടുത്തു, കുട്ടികളെ വീട്ടിൽ നിന്നും മാറ്റി ഭാര്യയുടെ കഴുത്തറുത്തു; പ്രവാസിയായ ജാസ്മിർ അറസ്റ്റിൽ, ഭാര്യ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: ഭാര്യയെ കുറിച്ചുള്ള സംശയങ്ങളെ തുടർന്ന് പ്രവാസിയായ 42കാരൻ നാട്ടിലെത്തി ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഐക്കരപ്പടി നിരോലിപ്പാടത്ത് ബ്‌ളു ബെൽ വീട്ടിൽ താമസിക്കുന്ന ജാസ്മിർ (42) ആണ് ഭാര്യ നാഫ്തിയയെ ഞായറാഴ്ച രാവിലെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വിദേശത്തായിരുന്ന ജാസ്മിർ നാട്ടിലെത്തിയത് ഒന്നരവർഷം മുമ്പാണ്. കുട്ടികളെ വീട്ടിൽ നിന്നും മാറ്റിയതിന് ശേഷമായിരുന്നു ക്രൂരകൃത്യം.

നാഫ്തിയ ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം മുങ്ങിയ ജാസ്മിർ തന്നെയാണ് പോലീസിനെ വിളിച്ച് ഇക്കാര്യം അറിയിച്ചതും. വിവരമറിഞ്ഞ് കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ ഹെഡ് ഓഫീസർ എംസി പ്രമോദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ജാസ്മിറിനെ പിടികൂടുകയുമായിരുന്നു.

also read കോഡ മികച്ച ചിത്രം, താരങ്ങൾ വിൽ സ്മിത്തും ജെസീക്ക ചസ്റ്റനും; ഭാര്യയെ പിഹസിച്ചതിന് അവതാരകന്റെ മുഖത്തടിച്ച് വിൽ സ്മിത്ത്

രണ്ടുദിവസം മുൻപ് ജാസ്മിർ കുട്ടികളെ കടലുണ്ടിയിലെ തന്റെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. കൃത്യം നടക്കുന്ന സമയം ഇവർ രണ്ടുപേർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യയെക്കുറിച്ച് ജാസ്മിറിനുണ്ടായ ചില സംശയങ്ങളാണ് കൃത്യത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. വിരലടയാളവിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ചു.

Exit mobile version