കോഡ മികച്ച ചിത്രം, താരങ്ങൾ വിൽ സ്മിത്തും ജെസീക്ക ചസ്റ്റനും; ഭാര്യയെ പിഹസിച്ചതിന് അവതാരകന്റെ മുഖത്തടിച്ച് വിൽ സ്മിത്ത്

94ാമത് അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി വിൽ സ്മിത്തും മികച്ച നടിയായി ജെസീക്ക ചസ്റ്റനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം ഷീൻ ഹെഡർ സംവിധാനം ചെയ്ത കോഡയാണ്.

അതേസമയം, ഓസ്‌കാർ വേദിയെ ഞെട്ടിച്ച് പുരസ്‌കാരദാനത്തിനിടെ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾയ. നടൻ വിൽ സ്മിത്ത് അവതാരകനെ കയ്യേറ്റം ചെയ്തത് സകലരേയും ഞെട്ടിച്ചു. വിൽസ്മിത്ത് ക്രിസ് റോക്കിനെടറെ മുഖത്തടിക്കുകയായിരുന്നു. ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചായിരുന്നു വിൽ സ്മിത്തിന്റെ പ്രതികരണം.

അവതാരകൻ സംസാരിക്കുന്നതിനിടെ വേദിയിലേക്ക് കടന്നു വന്ന വിൽ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വിൽസ്മിത്തിന്റെ ഭാര്യ ജാദ പിക്കറ്റ് സ്മിത്തിന്റെ ഹെയർ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വിൽസ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നും വിൽ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വിൽസ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാർ വേദിയെ ഞെട്ടിച്ചു.

അതേസമയം, ഇത് മുൻകൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് പ്രകാരം ചെയ്തതാണെന്നും ഹാസ്യത്തിനായി ചെയ്ത പ്രവർത്തിയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ വിൽ സ്മിത്ത് പിന്നീട് ക്ഷമാപണം നടത്തിയതോടെ ആരാധകർ രണ്ടു തട്ടിലാണ്.

ഈ വർഷത്തെ അക്കാദമി വിജയികൾ:

മികച്ച ചിത്രം- കോഡ
മികച്ച നടി- ജെസീക്ക ചസ്റ്റൻ (ദ ഐയ്സ് ഓഫ് ടമ്മി ഫായേ
മികച്ച നടൻ- വിൽ സ്മിത്ത് (കിങ് റിച്ചാർഡ്)
മികച്ച സംവിധായിക/ സംവിധായകൻ- ജെയിൻ കാമ്പയിൻ (ദ പവർ ഓഫ് ദ ഡോഗ്)
മികച്ച ഗാനം – ബില്ലി എലിഷ്, ഫിന്നെസ് ഒ കോനൽ (നോ ടൈം ടു ഡൈ)
മികച്ച ഡോക്യുമെന്ററി ചിത്രം- സമ്മർ ഓഫ് സോൾ
മികച്ച ചിത്രസംയോജനം- ജോ വാക്കർ (ഡ്യൂൺ)
മികച്ച സംഗീതം (ഒറിജിനൽ)- ഹാൻസ് സിമ്മർ (ഡ്യൂൺ)
മികച്ച അവലംബിത തിരക്കഥ- സിയാൻ ഹെഡെർ (കോഡ)
മികച്ച തിരക്കഥ (ഒറിജിനൽ)- കെന്നത്ത് ബ്രാന (ബെൽഫാസ്റ്റ്)
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ദ ലോംഗ് ഗുഡ്ബൈ
മികച്ച വസ്ത്രാലങ്കാരം- ജെന്നി ബെവൻ (ക്രുവല്ല)
മികച്ച അന്താരാഷ്ട്ര ചിത്രം- ഡ്രൈവ് മൈ കാർ (ജപ്പാൻ)
മികച്ച സഹനടൻ- ട്രോയ് കൊട്സർ (കോഡാ)
മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിൻഡ്ഷീൽഡ് വൈപ്പർ
മികച്ച ആനിമേറ്റഡ് ഫീച്ചർ ചിത്രം- എൻകാന്റോ
മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
മികച്ച വിഷ്വൽ എഫക്ട്- പോൾ ലാംബെർട്ട്, ട്രിസ്റ്റൻ മൈൽസ്, ബ്രയാൻ കോണർ, ജേർഡ് നെഫ്സർ (ഡ്യൂൺ)
മികച്ച ഡോക്യുമെന്റി (ഷോർട്ട് സബ്ജക്ട്)- ദ ക്യൂൻ ഓഫ് ബാസ്‌കറ്റ് ബോൾ
മികച്ച ഛായാഗ്രഹണം -ഗ്രേയ്ഗ് ഫ്രാസർ (ഡ്യൂൺ)
മികച്ച അനിമേറ്റഡ് ഷോർട് ഫിലിം- ‘ദ വിൻഡ്ഷീൽഡ് വൈപർ’
മികച്ച സഹനടി -അരിയാന ഡിബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഡ്യൂൺ
മികച്ച ചിത്രസംയോജനം- ജോ വാക്കർ (ഡ്യൂൺ)
മികച്ച ശബ്ദം-മാക് റൂത്ത്, മാർക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹെംഫിൽ, റോൺ ബാർട്ലെറ്റ്

Exit mobile version