പ്രവാസികള്‍ ആശങ്കയില്‍..!ഒമാനില്‍ സ്വദേശിവല്‍ക്കരണം കര്‍ശനമാക്കി; ഈ മേഖലയില്‍ ഉള്ളവരോട് പെട്ടി പാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്

സലാല: ഒമാനില്‍ പ്രധാന മൂന്നു തസ്തികകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍നൊരുങ്ങി ആരോഗ്യമന്ത്രാലയം. ന്യൂട്രീഷനിസ്റ്റ്, സ്പീച്ച് തെറപിസ്റ്റ്, എക്സ് റേ ടെക്നീഷ്യന്‍ തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. ഇതോടെ മലയാളികള്‍ ഉള്‍പ്പടെ ഉള്ള വിദേശികള്‍ ആശങ്കയിലാണ്. . നഴ്‌സിങ് മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കു ജോലി നഷ്ടപ്പെട്ടിട്ടുണ്ട

പുതിയ നിയമനങ്ങള്‍ക്കായി സ്വദേശികളില്‍ നിന്നു സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. 30നും ജനുവരി പത്തിനും ഇടയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ആരോഗ്യ മന്ത്രാലയത്തില്‍ പല തസ്തികകളില്‍ നിന്നും വിദേശികളെ ഒഴിവാക്കുകയാണ്്.

ഒമാനിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും വിദേശത്തു നിന്നും പഠനം പൂര്‍ത്തിയാക്കി ധാരാളം സ്വദേശികള്‍ നഴ്‌സിങ് രംഗത്ത് എത്തുന്നുണ്ട്. ഇവര്‍ക്കു പ്രത്യേക പരിശീലനവും നല്‍കുന്നു. ഡ്രൈവിങ് മേഖലയിലും വിദേശികളെ ഏറെക്കുറെ ഒഴിവാക്കി. ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ മാത്രമാണ് നിലവില്‍ വീസ നല്‍കുന്നത്.

Exit mobile version