പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്ന കാര്യത്തിൽ വീണ്ടും ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം

passport | pravasi news

കൊച്ചി: പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇത്തവണയും ഒന്നാമത്. ലോക ബാങ്ക് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യക്കാരായ പ്രവാസികൾ ഈ വർഷം 8,700 കോടി ഡോളറാണ് നാട്ടിലേക്ക് അയച്ചത്.

ചൈന, മെക്സിക്കോ, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവയാണ് പ്രവാസി പണത്തിൽ ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്. 2020-ൽ 8,300 കോടി ഡോളർ പ്രവാസി പണമാണ് ഇന്ത്യയിലേക്കെത്തിയത്.

യുഎസിൽനിന്നാണ് ഈ വർഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി പണമെത്തിയിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കിൽ 20 ശതമാനത്തിലധികവും യുഎസിൽനിന്നാണെന്നും ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, 2022-ഓടെ ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്ക് മൂന്നു ശതമാനം ഉയർന്ന് 8,960 കോടി ഡോളറിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Exit mobile version