ഉദ്വേഗത്തിന്റെ ശിഖരങ്ങളുമായി ‘ഗ്വാവാ ട്രീ’: കൗമാരക്കാരും രക്ഷിതാക്കളും വായിക്കേണ്ട നോവല്‍

മക്കള്‍ പറയുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കാനാണ് ഓരോ മാതാപിതാക്കള്‍ക്കും ഇഷ്ടം. അവരോടുള്ള സ്‌നേഹവായ്പിന്റെ തീവ്രതയാണ് അതിനു കാരണം.

കഴിഞ്ഞ ദിവസം കേരളത്തില്‍ ഒരു സംഭവമുണ്ടായി. രാത്രി കതകില്‍ മുട്ടുകയാണ് പോലീസ്. വാതില്‍ തുറന്ന അച്ഛനും അമ്മയും കേള്‍ക്കുന്നത് ദുരന്തവാര്‍ത്ത. ”നിങ്ങളുടെ മകന്‍ ബൈക്കപകടത്തില്‍പ്പെട്ടു. ഉടനെ ആശുപത്രിയില്‍ എത്തണം”. പോലീസ് പറയുന്നത് കേട്ട് അച്ഛനും അമ്മയും ചിരിച്ചു. ഞങ്ങളുടെ മകന്‍ മുകളിലെ മുറിയിലുണ്ട്. അവന്‍ കിടന്ന് ഉറങ്ങാണല്ലോ”.

”ബൈക്ക് എവിടെയെന്ന് പോലീസ് തിരിച്ചു ചോദിച്ചപ്പോഴാണ് ആ അച്ഛന്റേയും അമ്മയുടേയും മനസില്‍ അപകടം മണത്തത്. മുകളിലെ മുറിയില്‍ ചെന്നു നോക്കുമ്പോള്‍ മകന്‍ അവിടെ ഇല്ലായിരുന്നു. അച്ഛനും അമ്മയും ഉറങ്ങിയ ശേഷം മകന്‍ ബൈക്കുമായി കറങ്ങാന്‍ ഇറങ്ങി. അപകടത്തില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞു. ഇങ്ങനെ, മക്കളെ നെഞ്ചോട് ചേര്‍ത്ത് ജീവിക്കുന്ന അച്ഛനും അമ്മമാരും വായിക്കേണ്ട നോവലാണ് ‘ഗ്വാവാ ട്രീ ‘.

ഗ്രീന്‍ബുക്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച ഗ്വാവാ ട്രീ സമൂഹത്തോട് പറയുന്നതും സമാനമായ വിഷയമാണ്. ദൃശ്യമാധ്യമപ്രവര്‍ത്തകനായ നിഖില്‍ ഡേവീസിന്റെ ആദ്യ നോവലാണ് ‘ഗ്വാവാ ട്രീ’. പോലീസിന് മുമ്പില്‍ വരുന്ന പരാതികളില്‍ ഇഴകീറി അന്വേഷണം നടക്കുമ്പോള്‍ സത്യം തെളിയും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ നടത്തുന്ന അന്വേഷണ യാത്ര അവസാനിക്കുന്നത് ഇത്തരമൊരു സത്യത്തിലാണ്. മക്കള്‍ക്ക് ആപത്ത് വരുമ്പോള്‍ പിടയുന്നത് രക്ഷിതാക്കളുടെ മനസാണ്.

ഈ നോവല്‍ വായിക്കുന്ന കൗമാരക്കാരുടെ നെഞ്ചിടിപ്പ് കൂടും. ഉദ്വേഗം നിറഞ്ഞതാണ് ഓരോ അധ്യായങ്ങളും. ലളിതമായ ഭാഷ. വളച്ചുക്കെട്ടല്‍ ഇല്ല. സാധാരണക്കാരായ വായനക്കാരുടെ ഹൃദയത്തില്‍ തൊടുന്ന അവതരണം. ഈയിടെ പുറത്തിറങ്ങിയ നോവലുകളില്‍ ‘ഗ്വാവാ ട്രി’ വ്യത്യസ്തമാകുന്നതും അതുക്കൊണ്ടുതന്നെയാണ്. ചുരുങ്ങിയ സമയം കൊണ്ട് വായിച്ചു തീരും.

സിനിമ കാണുന്ന രീതിയില്‍ വായിക്കാമെന്നതാണ് പ്രത്യേകത. വാക്കുകളുടെ അര്‍ത്ഥമറിയാന്‍ ശബ്ദതാരാവലി നോക്കേണ്ടതില്ല. അത്രയും ലളിതമായ രീതിയില്‍ അവതരിപ്പിച്ചതു കൊണ്ടുതന്നെയാണ് പ്രസിദ്ധീകരിച്ച് ഒരു മാസം കൊണ്ട് വലിയ തോതില്‍ വിറ്റഴിക്കപ്പെട്ടതും.

തനിച്ചൊരു മുറി കൗമാരക്കാരുടെ സ്വപ്നമാണ്. എല്ലാ സൗകര്യങ്ങളോടും കൂടെ ഇത്തരം മുറികളിലേക്ക് കൗമാരക്കാലം ഒതുങ്ങുമ്പോള്‍ എന്തു സംഭവിക്കും?. നോവലിന്റെ പ്രമേയത്തില്‍ ഇതെല്ലാം ചര്‍ച്ചയായിട്ടുണ്ട്. ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവ വേദിയില്‍ ‘ഗ്വാവാ ട്രി പ്രവാസികള്‍ക്കായി ലഭ്യമാണ്.

വെട്ടിക്കൊലയില്ല, തലയ്ക്കടിച്ചുള്ള കൊലയില്ല. സാധാരണ കുറ്റാന്വേഷണ നോവലുകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ നോവല്‍ രസകരമായ വായനയെന്നാണ് സാധാരണക്കാരായ വായനക്കാരുടെ പ്രതികരണം.

നവംബർ മൂന്നു മുതൽ 13 വരെ നടക്കുന്ന ഷാർജ എക്സ്പോ സെന്ററിൽ പുസ്തകോൽസവത്തിലെ ഹാൾ നമ്പർ 7 ൽ സ്റ്റാൾ നമ്പർ ZB എട്ടിൽ *’ദി ഗ്വാവാ ട്രീ ‘ ലഭ്യമാണ്. 15 ദിർഹം ആണ് വില.

*ഇന്ത്യയിൽ പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ പേരും അഡ്രസും താഴെ നൽകിയിരിക്കുന്ന നമ്പറിൽ വാട്സാപ്പ് ചെയ്‌താൽ ലഭ്യമാകും.
ഫോൺ നമ്പർ : +9185890 95304
(സ്വപ്‍ന ദിലീപ്, അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റ്, ഗ്രീൻ ബുക്സ്). തപാൽ മുഖേന വിലാസത്തിൽ പുസ്തകം കിട്ടും. ഈ നമ്പറിൽ തന്നെ ഗൂഗിൾ പേ സൗകര്യം ഉണ്ട് .
155 രൂപയാണ് നിരക്ക്. ഇന്ത്യയിൽ തന്നെ ആണ് പുസ്തകം ലഭിക്കേണ്ടതെങ്കിൽ തപാൽ നിരക്ക് വേറെ വരില്ല. ഗ്രീൻബുക്സിൻ്റെ എല്ലാ ശാഖകളിലും പുസ്തകങ്ങൾ ലഭിക്കും.

Exit mobile version