ആളില്ലാത്ത സമയത്ത് വീട്ടില്‍ മോഷ്ടിക്കാന്‍ കയറി; പിടിക്കപ്പെട്ടപ്പോള്‍ വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ വന്നതെന്ന് മറുപടി! വിചാരണയ്ക്കിടെ കള്ളന്‍ ഉയര്‍ത്തിയത് വിചിത്രവാദം

ഷാര്‍ജ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഷാര്‍ജ: ആളില്ലാത്ത സമയത്ത് വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പിടിക്കപ്പെട്ടപ്പോള്‍ വിചാരണയ്ക്കിടെ ഉയര്‍ത്തിയത് വിചിത്ര വാദം. ആരും ഇല്ലാത്ത തക്കം നോക്കി വീട്ടില്‍ കയറിയ കള്ളന്‍ പിടിക്കപ്പെട്ട നിമിഷം അവസാനത്തെ അടവ് നയം പുറത്തെടുക്കുകയായിരുന്നു. വീട്ടിലെ അടുക്കളയില്‍ ക്യാബിനറ്റും ജനലുകളും അറ്റകുറ്റപ്പണി നടത്താന്‍ വന്നതെന്നാണ് പറഞ്ഞത്. അസാധാരണ മറുപടിയില്‍ വീട്ടുടമ വരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കോടതിയില്‍ എത്തിയപ്പോള്‍ ഇയാള്‍ നുണ പറയുകയാണെന്നും തനിയ്ക്ക് ഇയാളെ അറിയുകയേ ഇല്ലെന്നും വീട്ടുടമ പറയുന്നു.

ഷാര്‍ജ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സെപ്തംബര്‍ മാസത്തിലാണ് മോഷണം നടന്നത്. അവധി ആഘോഷിക്കാനായി വീട്ടിലുള്ളവര്‍ പുറത്തുപോയിരുന്നു. തിരികെ വന്നപ്പോള്‍ വീട്ടിയെ മുന്‍വശത്തുള്ള വാതില്‍ തകര്‍ത്തതായും നിരവധി സാധനങ്ങള്‍ നശിപ്പിക്കപ്പെട്ടതായും കണ്ടെത്തി. പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വീട്ടിനുള്ളില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിക്കുകയും ഇത് പിന്‍തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

എന്നാല്‍ വീട്ടുടമയെ തനിക്ക് നേരത്തെ അറിയാമെന്നും വീട്ടില്‍ താന്‍ നേരത്തെ പോയിട്ടുള്ളത് കൊണ്ടാണ് വിരലടയാളം കണ്ടെത്തിയതെന്നും ഇയാള്‍ വാദിച്ചു. താന്‍ വീട്ടില്‍ പോയ സമയത്ത് അവിടെ ജോലിക്കാരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ജനലുകളിലും കിച്ചണ്‍ ക്യാബിനറ്റിലും അറ്റകുറ്റപ്പണി നടത്തിയ ശേഷം തിരികെ പോവുകയായിരുന്നു – പ്രതി പറയുന്നു. എന്നാല്‍ തന്റെ വീട്ടില്‍ ജോലിക്കാരിയില്ലെന്നും ഇയാള്‍ വീട്ടിനുള്ളില്‍ കയറിയ സമയത്ത് ആരും വീട്ടിലുണ്ടായിരുന്നെന്നും വീട്ടുടമസ്ഥനും പറഞ്ഞു. വിചാരണ നടപടിയില്‍ അസാധാരണത്വം തോന്നിയതിനാല്‍ കേസ് കോടതി അടുത്തമാസത്തേക്ക് മാറ്റിവെച്ചു.

Exit mobile version