നടി ആശ ശരത്തിന് ഗോള്‍ഡന്‍ വിസ: യുഎഇയ്ക്ക് നന്ദി പറഞ്ഞ് താരം

ദുബായ്: നടി നൈല ഉഷയ്ക്ക് പിന്നാലെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടി ആശ ശരത്തും. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ച് ആശ ശരത്ത് വിസ ഏറ്റുവാങ്ങി

‘ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. കഴിഞ്ഞ 27 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നയാളാണ് ഞാന്‍. ഒരു ക്ലാസിക്കല്‍ നര്‍ത്തകി എന്ന നിലയ്ക്കും സിനിമാ നടി എന്ന നിലയ്ക്കും സംരഭക എന്ന നിലക്കും എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. യുഎഇയ്ക്ക് ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു.’ ആശ ശരത്ത് പറഞ്ഞു.

നേരത്തെ മലയാള സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥിരാജ്, ടൊവിനൊ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, പൃഥി രാജ്, നൈല ഉഷ എന്നിവര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു.

Exit mobile version