ഓണം ബംപറിന്റെ ഭാഗ്യവാന്‍ അങ്ങ് ദുബായിയില്‍; 12 കോടിയുടെ മഹാഭാഗ്യം കൈവന്നത് റസ്‌റ്റോറന്റ് ജീവനക്കാരന്‍ സൈതലവിക്ക്

ദുബായ്: കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായിയില്‍ റസ്‌റ്റോറന്‍് ജീവനക്കാരന്. അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയില്‍ സഹായിയായ വയനാട് പനമരം സ്വദേശി സൈതലവി (45)ക്കാണ് 12 കോടിയുടെ മഹാഭാഗ്യം കൈവന്നത്.

ഒരാഴ്ച മുന്‍പാണ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്ത് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്ത് നല്‍കിത്. ഇതിന് ഗൂഗിള്‍ പേ വഴി 300 രൂപ സൈതലവി അയച്ചു കൊടുത്തിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. സുഹൃത്ത് ഇപ്പോള്‍ പാലക്കാടാണ് ഉള്ളത് എന്നാണ് വിവരം. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്.

സൈതലവിയുടെ മകന്‍ വയനാട് നിന്ന് പാലക്കാട്ട് എത്തി ടിക്കറ്റ് നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തു. മകനും ബന്ധുക്കളും ടിക്കറ്റ് ഉടന്‍ ഏജന്‍സിയില്‍ ഏല്‍പ്പിക്കും. ആറ് വര്‍ഷത്തോളമായി ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

Exit mobile version