കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനമില്ലെന്ന് എമിറേറ്റ്‌സും ഇത്തിഹാദും

അബുദാബി: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് നിലവില്‍ യുഎഇയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും അറിയിച്ചു. എന്നാല്‍ ഈ തീരുമാനത്തില്‍ ഏതുനിമിഷവും മാറ്റം വന്നേക്കാമെന്നും ഇരുകമ്പനികളും അറിയിച്ചു.

യുഎഇയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രവേശന അനുമതി ലഭിക്കുകയുള്ളൂ എന്നും കമ്പനികള്‍ അറിയിച്ചു. പാകിസ്ഥാനിലും ശ്രീലങ്കയിലും നിന്നുള്ള പ്രവാസികളില്‍ സിനോഫാം, ആസ്ട്രസെനിക, മൊഡേണ, സ്പുട്‌നിക്, ഫൈസര്‍ ബയോഎന്‍ടെക് എന്നീ വാക്‌സിനുകള്‍ എടുത്തവര്‍ക്കും പ്രവേശന അനുമതിയില്ല.

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിനെടുത്ത യുഎഇ താമസ വിസയുള്ളവരുടെ സംശയങ്ങള്‍ വര്‍ധിച്ചതോടെയാണ് വിമാനകമ്പനികള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച യുഎഇവ താമസ വിസയുള്ളവര്‍ക്ക് മാത്രമേ നിലവില്‍ രാജ്യത്തേക്ക് പ്രവേശനാനുമതി ഉള്ളൂവെന്ന് വിമാനകമ്പനികള്‍ അറിയിച്ചു.

Exit mobile version