വിദേശികള്‍ക്ക് സൗദിയില്‍ ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി

റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജിദ് ആന്‍. ഇത് സംബന്ധിച്ച നയം നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതില്‍ ഭേദഗതി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ആഗോള തലത്തില്‍ എണ്ണക്കുണ്ടായ വില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ വരുമാന വര്‍ധനവ് കാരണം വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി കുറക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമെന്ന പ്രചരണങ്ങള്‍ക്കിടെയാണ് ധനമന്ത്രിയുടെ സ്ഥിരീകരണം.

അടുത്ത വര്‍ഷം മാസം 600 റിയാലും വര്‍ഷത്തില്‍ 7200 റിയാലുമായി വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി സംഖ്യ ഉയരും. 2020 ഓടെ ഇത് മാസത്തില്‍ 800 റിയാലായും വര്‍ഷത്തില്‍ 9600 റിയാലായും ഉയരും. വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി സംഖ്യ ഉയരുന്നതോട കൂടുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version