ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി

അബുദാബി:യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി . ഈ മാസം 23 മുതല്‍ യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ആളുകള്‍ക്ക് പ്രവേശിക്കാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്.

യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം.പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യു ആര്‍ കോഡ് ഉണ്ടായിരിക്കണം.

ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പിസിആര്‍ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാര്‍ താമസ സ്ഥലത്ത് ക്വാറന്റീനില്‍ കഴിയണം തുടങ്ങിയവയാണ് യുഎഇ അധികൃതര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍.

Exit mobile version