നിയമനം ലഭിക്കാതെ കുവൈറ്റില്‍ കുടുങ്ങി കിടന്ന 79 ഇന്ത്യന്‍ നഴ്‌സുമാരുടെ ദുരിതത്തിന് അറുതി; രണ്ടു വര്‍ഷത്തിന് ശേഷം ഇഖാമ ലഭിച്ചു!

റിക്രൂട്ട്‌മെന്റില്‍ കുവൈറ്റിലെത്തിയിട്ടും നിയമനം ലഭിക്കാതെ കുടുങ്ങിക്കിടന്ന 79 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഇഖാമ ലഭിച്ചു.

കുവൈറ്റ് സിറ്റി: റിക്രൂട്ട്‌മെന്റില്‍ കുവൈറ്റിലെത്തിയിട്ടും നിയമനം ലഭിക്കാതെ കുടുങ്ങിക്കിടന്ന 79 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഇഖാമ ലഭിച്ചു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് കുവൈറ്റില്‍ എത്തിയ ശേഷം നിയമനം ലഭിക്കാതിരുന്ന 79 ഇന്ത്യന്‍ നഴ്‌സുമാര്‍ക്കാണ് ഇഖാമ ലഭിച്ചത്. രണ്ടു വര്‍ഷത്തെ ദുരിത ജീവിതത്തിന് ശേഷമാണ് മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഇഖാമ ലഭിക്കുന്നത്.

70 പേര്‍ അടുത്ത ദിവസങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളില്‍ നിയമിക്കപ്പെടും. ബാക്കിയുള്ളവരുടെ നിയമന നടപടികള്‍ വിവിധ ഘട്ടങ്ങളിലാണുള്ളത്. ഇവര്‍ക്കും നിയമനം നല്‍കുമെന്നാണ് സൂചന.

ഇന്ത്യയില്‍ നിന്നുള്ള 2015ലെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിവാദത്തിലെ ഇരകളാണ് റിക്രൂട്ട് ചെയ്യപ്പെട്ട ഈ നഴ്‌സുമാര്‍. റിക്രൂട്ട്‌മെന്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നും ബജറ്റില്‍ തുക വകയിരുത്താത്തതിന്റെയും ഭാഗമായി ഇവരുടെ നിയമനം സിവില്‍ സര്‍വീസ് കമീഷന്‍ റദ്ദ് ചെയ്യുകയായിരുന്നു. 80 പേരാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒരാള്‍ നേരത്തേ നാട്ടിലേക്ക് മടങ്ങിയിരുന്നു.

Exit mobile version