മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന് പേടിച്ച് അഞ്ചാം നിലയില്‍ നിന്ന് ചാടി; യുവാവിന് ദാരുണാന്ത്യം

ദുബായ്: വാര്‍സനിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ഇയാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കട്ടിടത്തിന് താഴെ ഒരാള്‍ മരിച്ചുകിടക്കുന്നത് കണ്ടവരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അഞ്ചാം നിലയില്‍ താമസിക്കുന്ന ഒരാളുടെ പഴ്‌സ് മൃതദേഹത്തനൊപ്പം കണ്ടെടുത്തു. അതിനുശേഷം നടന്ന അന്വേഷണത്തിലാണ് മോഷണത്തിനിടെ താഴേക്ക് ചാടിയതാണെന്ന് മനസിലായത്. താഴേക്ക് ചാടുന്നതിനിടെ മറ്റൊരു ബാല്‍ക്കണിയില്‍ തലയിടിച്ചാണ് മരണം നടന്നത്.

ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റുളളവര്‍ പുറത്ത് പോകാന്‍ കാത്തിരിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഒരാളുടെ പേഴ്‌സ് മോഷ്ടിക്കുന്നതിനിടെ മറ്റൊരാളുടെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ രക്ഷപ മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്ന് പേടിച്ച് അഞ്ചാം നിലയില്‍ നിന്ന് ചാടി; യുവാവിന് ദാരുണാന്ത്യം

ദുബായ്: വാര്‍സനിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. . അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ഇയാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കട്ടിടത്തിന് താഴെ ഒരാള്‍ മരിച്ചുകിടക്കുന്നത് കണ്ടവരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അഞ്ചാം നിലയില്‍ താമസിക്കുന്ന ഒരാളുടെ പഴ്‌സ് മൃതദേഹത്തനൊപ്പം കണ്ടെടുത്തു. അതിനുശേഷം നടന്ന അന്വേഷണത്തിലാണ് മോഷണത്തിനിടെ താഴേക്ക് ചാടിയതാണെന്ന് മനസിലായത്. താഴേക്ക് ചാടുന്നതിനിടെ മറ്റൊരു ബാല്‍ക്കണിയില്‍ തലയിടിച്ചാണ് മരണം നടന്നത്.

ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റുളളവര്‍ പുറത്ത് പോകാന്‍ കാത്തിരിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഒരാളുടെ പേഴ്‌സ് മോഷ്ടിക്കുന്നതിനിടെ മറ്റൊരാളുടെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ രക്ഷപ്പെടാനായി താഴേക്ക് ചാടുകയായിരുന്നു.

Exit mobile version