യുഎഇയില്‍ ഇന്ന് 9 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു; പുതുതായി 2,250 പേര്‍ക്ക് കൊവിഡ്, ഇതുവരെ വിതരണം ചെയ്തത് 6.46 മില്ല്യണ്‍ കൊവിഡ് വാക്‌സിന്‍

അബുദാബി: യുഎഇയില്‍ കൊവിഡ് 19 ബാധിതരായ 9 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചുവെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി 2,250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,736 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുതുതായി നടത്തിയ 2,39,525 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്.ഇതോടെ രാജ്യത്തെ ആകെ പരിശോധന 33.1 ദശലക്ഷമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികള്‍ 4,22,246 ആയി. ഇതില്‍ 4,01,539 പേര്‍ രോഗമുക്തി നേടി. ആകെ മരണം1,378 ആയി. 19,329 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 55537 ഡോസ് കൊവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് 6.46 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 100 പേരില്‍ 65.35 നിരക്കിലാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തത്.

Exit mobile version