യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 17 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു; 2,526 പേര്‍ക്ക് പുതുതായി രോഗം

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,526 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,107 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പുതുതായി നടത്തിയ 1,75,033 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ ഇതുവരെ 3.08 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തിയിട്ടുണ്ട്.

ഇന്ന് 2,526 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,94,050 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,82,332 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ആകെ 1,238 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 10,480 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

Exit mobile version