വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ദുബായിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷനിലെ ആര്‍ക്കിടെക്ക് വിദ്യാര്‍ഥിയാണ്

ദുബായ്:വിദ്യാര്‍ത്ഥിയെ ദുബായിലെ ഗര്‍ഹോദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാന്‍ഷു ശര്‍മ എന്ന 22 കാരനാണ് മരിച്ചത്.ദുബായിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷനിലെ ആര്‍ക്കിടെക്ക് വിദ്യാര്‍ഥിയാണ്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മണിപ്പാല്‍ സര്‍വകലാശാല പത്രകുറിപ്പിലൂടെയാണ് മരണവിവരം അറിയിച്ചത്. ഹിമാന്‍ഷു ശര്‍മ അറിയപ്പെടുന്ന ഗിറ്റാറിസ്റ്റും റോക്ക് സംഗീത ബാന്‍ഡ് ട്രൂപ്പില്‍ അംഗവുമായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബായിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version