ഗള്‍ഫിലെ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ 15ല്‍ പത്തും മലയാളികള്‍; ഒന്നാമത് എംഎ യൂസഫലി

MA Yusuff Ali | Bignewslive

അബുദാബി: ഫോബ്സ് പുറത്തിറക്കിയ ഗള്‍ഫിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ പത്തും മലയാളികളെന്ന് റിപ്പോര്‍ട്ട്. അതില്‍ ഒന്നാം സ്ഥാനം നേടിയതാകട്ടെ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ്.

രണ്ടാം സ്ഥാനം, ദുബായ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് സിഇഒയും തമിഴ്നാട് സ്വദേശിനിയുമായ രേണുക ജഗ്തിയാനിയ്ക്കാണ്.ജെംസ് എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ സ്ഥാപകനും മലയാളി വ്യവസായിയുമായ സണ്ണി വര്‍ക്കിയാണ് മൂന്നാമത്.

പട്ടികയിലുള്ള മലയാളികള്‍ ഇവര്‍;

രവിപിള്ള (ആര്‍പി ഗ്രൂപ്പ്), ഡോ. ഷംഷീര്‍ വയലില്‍ (വിപിഎസ് ഹെല്‍ത്ത് കെയര്‍), കെപി ബഷീര്‍ (വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍), പിഎന്‍സി മേനോന്‍ (ശോഭ ഗ്രൂപ്പ്), തുംബൈ മൊയ്തീന്‍ (തുംബൈ ഗ്രൂപ്പ്), അദീബ് അഹമ്മദ് (ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ്), ഫൈസല്‍ കൊട്ടികോള്ളോന്‍ (കെഫ് ഹോള്‍ഡിങ്സ്), രമേഷ് രാമകൃഷ്ണന്‍ (ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ്) എന്നിവരാണ് മറ്റു മലയാളികള്‍.

Exit mobile version