ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റു; മലപ്പുറം സ്വദേശിയായ പ്രവാസി ജിദ്ദയിൽ മരണപ്പെട്ടു

Abdul Latheef | Pravasi news

റിയാദ്: സൗദി അറേബ്യയിൽ ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. ജിദ്ദയിൽ സിസിടിവി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന എടവണ്ണ പാലപ്പറ്റ സ്വദേശി വാലത്തിൽ അബ്ദുൾ ലത്തീഫ് (47) ആണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ചത്.

ലത്തീഫ് കഴിഞ്ഞ ബുധനാഴ്ച ജിദ്ദ സനാഇയ ഭാഗത്ത് സിസിടിവി ഫിറ്റ് ചെയ്തുകൊണ്ടിരിക്കെ ഉയർന്ന സ്ഥലത്ത് നിന്ന് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ് അബ്ദുൾ ലത്തീഫ് ജിദ്ദ മഹ്ജർ കിങ് അബ്ദുൾ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

പിതാവ്: വാലത്തിൽ മുഹമ്മദ്, മാതാവ്: കടൂറെൻ ഉമ്മത്തി ഉമ്മ, ഭാര്യ: ബുഷ്‌റ പുല്ലഞ്ചേരി, മക്കൾ: നിഷാൽ ഫർഹാൻ (എട്ട്), ലന ഫർഹാൻ (13), ലാസിൻ ഫർഹാൻ (21), സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൾ കരീം, അബ്ദുൾ ഹകീം, അയ്യൂബ് ഖാൻ.

Exit mobile version