പരിശീലനത്തിനിടെ അപകടം; ‘ജെറ്റ്മാന്‍’ പൈലറ്റ് വിന്‍സ് റെഫെത് ദുബായിയില്‍ മരിച്ചു

ദുബൈ: പ്രശസ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സ് റെഫെത് ദുബായിയില്‍ അപകടത്തില്‍ മരിച്ചു. 36വയസായിരുന്നു. പരിശീലനത്തിനിടെ ചൊവ്വാഴ്ചയാണ് ഫ്രഞ്ചുകാരനായ റെഫെത് മരണപ്പെട്ടത്.

മരുഭൂമിയിലെ പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ദുബൈയിലെ ജുമൈറ ബീച്ചില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

മലയാളികളുള്‍പ്പെടെയുള്ള ജെറ്റ്മാന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണ പറക്കല്‍. ദുബായിയില്‍ നിരവധി പറക്കലുകള്‍ നടത്തിയ അദ്ദേഹം ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരത്തില്‍ പറന്ന് റെഫെത് ശ്രദ്ധേയനായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

Exit mobile version