ദുബായിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി മുതല്‍ പെട്രോള്‍ വീട്ടിലെത്തും..! പുതിയ സ്മാര്‍ട്ട് ആപ്പ്

ദുബായ്: ദുബായിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി സ്വന്തം വീട്ടുപടിക്കല്‍ നിന്ന് തന്നെ ഇന്ധനം നിറയ്ക്കാം. പുതിയ സ്മാര്‍ട്ട് പദ്ധതിയുമായെത്തിയിരിക്കി ദുബായ് ആസ്ഥാനമാക്കിയുള്ള ഒരു കമ്പനി. കാഫു എന്ന സ്മാര്‍ട്ട് ആപ്പാണ് കമ്പനി പരിചയപ്പെടുത്തുന്നത്. യുഎഇയിലെ ഡ്രൈവര്‍മാക്ക് പെട്രോള്‍ ആവശ്യമുള്ളവര്‍ക്ക് ഈ ആപ്പ് വഴി ബന്ധപ്പെടാം.

എമറാത്ത് പെട്രോള്‍ കമ്പനിയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവര്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നീട് ഇന്ധനം ആവശ്യമുള്ളപ്പോള്‍ ആപ്പ് വഴി കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തിന്റ വിശദാംശങ്ങള്‍ നല്‍കുക. ഇന്ധനം നിറയ്‌ക്കേണ്ട സമവും ഇതിനോടൊപ്പം ചേര്‍ക്കണം. പിന്നെ ഞൊടിയിടയില്‍ പെട്രോളെത്തും. പെട്രോള്‍ സ്റ്റേഷനുകളില്‍ ലഭിക്കുന്ന അതേ വിലയില്‍ തന്നെ ഇന്ധനം ലഭ്യമാകും. എന്നാല്‍ ഓരോ തവണയും സര്‍വ്വീസ് ചാര്‍ജ്ജായി 18 ദിര്‍ഹം ഉപയോക്താവില്‍ നിന്ന് ഈടാക്കും.

Exit mobile version