ദുബായിയിൽ സർക്കാർ വകുപ്പുകളിൽ ഇനി നിശ്ചിത ജോലി സമയമില്ല, തോന്നുമ്പോൾ ആരംഭിക്കാം, തോന്നുമ്പോൾ ഇറങ്ങാം!

ദുബായ്: ജീവനക്കാരുടെ സന്തോഷമാണ് ഉത്പാദനക്ഷമത വർധിപ്പിക്കുന്നതെന്ന കണ്ടെത്തലിൽ ദുബായിയിലെ എല്ലാ സർക്കാർ വകുപ്പുകളിലും തൊഴിൽ സമയങ്ങളിൽ ഇളവ് അനുവദിക്കുന്നു. ആഗസ്റ്റ് 16 ഞായറാഴ്ച മുതലാണ് തൊഴിൽ സമയങ്ങളിൽ ഇളവ് അനുവദിക്കുന്നത്.

തൊഴിൽ സന്തോഷം വർധിപ്പിക്കാനും ജീവനക്കാരുടെ ഉത്പാദനക്ഷമത കൂട്ടാനുമായി ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ നിർദേശിച്ചതനുസരിച്ചാണ് പദ്ധതിയെന്ന് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

പുതിയ രീതിയനുസരിച്ച് ജോലി തുടങ്ങാനും അവസാനിപ്പിക്കാനും കൃത്യമായ സമയമുണ്ടാകില്ല. ജോലി തുടങ്ങാൻ രാവിലെ 6.30 മുതൽ 8.30 വരെയുള്ള സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം. എന്നാൽ ഓരോ വകുപ്പിനും ബാധകമായ നിശ്ചിത മണിക്കൂർ എല്ലാവരും ജോലി ചെയ്തിരിക്കണം.

Exit mobile version