അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മസ്‌കത്ത്: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം പ്രത്യക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും മഴ പ്രതീക്ഷിക്കുന്നതായി അറിയിപ്പില്‍ പറയുന്നുണ്ട്. മസ്‌കത്തിന് പുറമെ തെക്ക് വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, ബാത്തിന, ദാഹിറ, ബുറൈമി, അല്‍ വുസ്ത എന്നിവിടങ്ങളിലാണ് വ്യത്യസ്ഥ തീവ്രതകളില്‍ മഴയുണ്ടാവുക.

ശനിയാഴ്ച മഴ കൂടുതല്‍ രൂക്ഷമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാര്‍ഷിക മത്സ്യ മന്ത്രാലയം മുന്നറിയിപ്പ് പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. വാഹനങ്ങള്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചു മാത്രമായിരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചു.

Exit mobile version