ഒമാനിന്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം പള്ളിക്കല്‍ ബസാര്‍ സലാം, അസൈനാര്‍, ഇകെ അഷ്‌റഫ് എന്നിവരാണു മരിച്ചത്. ഡിവൈഡറില്‍ ഇടിച്ച് വാഹനം കത്തുകയായിരുന്നു.

സലാല: ഒമാനിലെ സാലാലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സലാം, അസൈനാര്‍, ഇകെ അഷ്‌റഫ് എന്നിവരാണു മരിച്ചത്. ഡിവൈഡറില്‍ ഇടിച്ച് വാഹനം കത്തുകയായിരുന്നു.

സലാലയില്‍ അവധി ആഘോഷിക്കാനായി വന്നവരായിരുന്നു ഇവര്‍. നാലു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നാലമനായ ഉമ്മര്‍ എന്നയാളെ നിസാര പരിക്കുകളേടെ സലാല ഖാബൂസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

Exit mobile version