വീണ്ടും ഗള്‍ഫില്‍ മലയാളികളുടെ ജീവന്‍ എടുത്ത് കൊവിഡ് 19; തൃശ്ശൂര്‍, പത്തനംതിട്ട സ്വദേശികള്‍ മരിച്ചു

ദുബായ്: വീണ്ടും ഗള്‍ഫില്‍ മലയാളികളുടെ ജീവന്‍ എടുത്ത് കൊവിഡ് 19 വൈറസ് ബാധ. ഇന്ന് രണ്ട് മലയാളികള്‍ കൂടിയാണ് മരണപ്പെട്ടത്. തൃശൂര്‍ പുറ്റെക്കാവ് മുണ്ടൂര്‍ സ്വദേശി തെക്കന്‍ പുരയില്‍ പ്രഭാകരന്‍ പൂവത്തൂര്‍ (68) കുവൈറ്റിലും പത്തനംതിട്ട അടൂര്‍ ചൂരക്കോട് പാലവിള പുത്തന്‍ വീട്ടില്‍ രതീഷ് (32) സൗദിയിലുമാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

പ്രഭാകരന്‍ കൊവിഡ് ബാധിച്ചു അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 294 ആയി ഉയരുകയും ചെയ്തു.

Exit mobile version